മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. മുഖ്യപ്രതി അബ്ദുല്‍ മജീദും നെല്ലിക്കുത്ത് സ്വദേശി ഷംസീറുമാണ് പൊലീസ് പിടിയിലായത്. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയില്‍
യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
.
ഇരു പ്രതികളും ബൈക്കില്‍ പിന്തുടര്‍ന്ന് ജലീല്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ പയ്യനാട് വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ്
പ്രാഥമിക നിഗമനം.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



