പാന്‍-ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടി

ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടി.
ഇന്ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2023 മാര്‍ച്ച് 31വരെയാണ് നീട്ടിയത്.  ആധാര്‍ നമ്പറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍, നാളെ മുതല്‍ ജൂണ്‍ 30 വരെ ഇതു തമ്മില്‍ ലിങ്ക് ചെയ്യണമെങ്കില്‍ 500 രൂപയും അതിനു ശേഷം 1000 രൂപയും പിഴ നല്‍കേണ്ടി വരുമെന്നായിരുന്നു  ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് പുറത്തിറക്കിയിരുന്നത്‌.
.

2023 സാമ്പത്തിക വര്‍ഷത്തിനകം നികുതിദായകര്‍ തന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍, 2023 മാര്‍ച്ച് 31-ന് ശേഷം അയാളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top