‘മിണ്ടാതിരിക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്’; പെട്രോള്‍ വിലയെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് രാംദേവ്

പെട്രോള്‍ വിലയെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ്. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു തര്‍ക്കം.

2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറിയാല്‍ പെട്രോള്‍ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോയെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇത്തരം ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചാല്‍ തനിക്ക് നല്ലതല്ലെന്ന് രാംദേവ് റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

വൈറലായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയില്‍, രാംദേവ് തന്നോട് ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറോട് പറയുന്നത് ”ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എന്ത് ചോദിച്ചാലും ഉത്തരം പറയേണ്ട ആളാണോ ഞാന്‍? ഞാന്‍ ആ പ്രസ്താവന നടത്തി, ഇപ്പോള്‍ ഞാന്‍ ഒന്നും പറയില്ല. നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക. ‘ ഇത്തരം ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചാല്‍ തനിക്ക് നല്ലതല്ലെന്ന ഭീഷണിയും രാംദേവ് മുഴക്കി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top