Section

malabari-logo-mobile

അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്‍സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചതായി പരാതി

HIGHLIGHTS : തൃക്കാക്കരയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്‍സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചതായി പരാതി. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വു...

തൃക്കാക്കരയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്‍സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചതായി പരാതി. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണാണ് കര്‍പ്പൂരം കത്തിച്ചത്. രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കര്‍പ്പൂരം കത്തിച്ചത്. കൂടെയുണ്ടായിരുന്ന ട്രാന്‍സ് വുമണ്‍ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. മന്ത്രവാദ ചികിത്സയിലാണ് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്.

sameeksha-malabarinews

അന്ന് തന്നെ ആശുപത്രിയില്‍ പോകാന്‍ നോക്കിയെങ്കിലും കേസാകുമെന്ന് പേടിച്ച് പോവാന്‍ സമ്മതിച്ചില്ല, അവര്‍ തന്നെ മരുന്ന് വാങ്ങി വന്ന് വച്ച് തന്നു. പിന്നീട്‌ കൈക്ക് നീര് വന്നതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!