അയല്‍ക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: അയല്‍വാസികളായ യുവാക്കളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27) അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്.

രാത്രി 12 മണിയോടെ അഭിനന്ദ് ഉത്സവം നടക്കുന്ന കുടുംബക്ഷേത്രത്തില്‍നിന്ന് വീട്ടിലേക്കു വരുന്നത് സുഹൃത്തുക്കള്‍ കണ്ടിരുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ചയാണ് വിജീഷ് വീട്ടില്‍ തിരിച്ചെത്തിയത്. വിജീഷിനെ വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

മൃതദേഹങ്ങള്‍ ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

Share news
error: Content is protected !!
Scroll to Top