തിരൂര്‍: പെട്രോള്‍, ഡീസല്‍, പാചക വാതകത്തിന് വില കുത്തനെ ഉയര്‍ത്തി ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിരൂര്‍ ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
തിരൂര്‍ റിംഗ് റോഡ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ആദായ നികുതി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ പി മുനീര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഇ അഫ്‌സല്‍ അധ്യക്ഷനായി. സെക്രട്ടറി പി സുമിത്ത് സ്വാഗതവും കെ പി രമേഷ് നന്ദിയും പറഞ്ഞു. മാര്‍ച്ചിന്
വി കെ തുഫൈല്‍ ,കെ നൗഫല്‍, പി സൈനുല്‍ആബിദ് ,ശിവാനന്ദന്‍, നാസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




