മദ്യലഹരിയില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 13ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കട വരാന്തയില്‍ വച്ചാണ് ഷൗക്കത്തിനെ അക്രമിച്ചത്. മദ്യലഹരിയിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ മണിയെ തലശേരിയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




