പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 2 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ചിറമംഗലം സ്വദേശി മുസ്തഫ(47) ക്കാണ്‌
സാരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ഓടിക്കൂടി നാട്ടുകാര്‍ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരാള്‍ക്ക് നിസാരപരിക്കേറ്റു.

ഇന്ന് ഉച്ചയോടെ എന്‍സിസി റോഡിന് സമീപം താനൂര്‍ റോഡിയിലാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തു നിന്നും തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും എന്‍സിസി റോഡില്‍ നിന്നും കയറിവന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ബൈക്ക് യാത്രക്കാരനാണ് സാരമായി പിരിക്കേറ്റത്. ബുള്ളറ്റ് യാത്രക്കാരന് നിസാര പരിക്കേറ്റിട്ടുണ്ട്എന്നാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top