ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടുത്തം

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടിത്തം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. അറുപത് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ജനറേറ്ററിലാണ് തീപിടുത്തമുണ്ടായത്.

ജനറേറ്ററിന് തകരാര്‍ സംഭവിച്ചതിനാല്‍ അറുപത് മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷി കുറയും.തീപിടുത്തം മൂലം വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോഡ്ഷെഡ്ഡിംഗിന്റെ ആവശ്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.

തീപിടുത്തം മൂലം നേരിയ തകരാറാണ് ഉണ്ടായിരിക്കുന്നത്. ഇത് ഒരു മാസം കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top