കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് സേലം ശങ്കര ഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി അഞ്ചൂര്‍ സ്വദേശി ഷണ്‍മുഖം എന്നിവരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തമിഴ്നാട് എന്‍ ഐ ബിയുടെയും നേതൃത്വത്തിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്.
കേരളത്തിലേക്ക് തമിഴ്‌നാട് വഴി വന്‍ തോതില്‍ കഞ്ചാവ് കടത്താന്‍ ശ്രമം നടക്കുന്നതായി കേരള എക്‌സൈസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് തമിഴ്‌നാട്ടിലെത്തി കഞ്ചാവ് പിടികൂടിയത്.




