ഭരണങ്ങാനത്ത് ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഷൈബിന്‍ മാത്യു ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം.
ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപം അര്‍ധരാത്രിയോടെയായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശി ക്രിസ് ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



