Section

malabari-logo-mobile

യു.എ.ഇ. സന്ദര്‍ശനം: സ്റ്റാലിന്‍ തമിഴ്‌നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം

HIGHLIGHTS : UAE Visit: Stalin invested Rs 6,100 crore in Tamil Nadu

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഞ്ച് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് എത്തിയത് 6,100 കോടി രൂപയുടെ നിക്ഷേപം. ഇതു വഴി14,700 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുന്‍നിര നിക്ഷേപകരുമായി കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതായി യുഎഇ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപ നിക്ഷേപിക്കും. നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്‌സ്റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്പനിയായ ‘ഷറഫ്’ ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഈ യാത്ര സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന സംസ്ഥാനത്തിന്റെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആരോപണം സ്റ്റാലിന്‍ തള്ളി. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

sameeksha-malabarinews

മറ്റ് നിരവധി നിക്ഷേപകരെ താന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!