പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: മോഷണ കുറ്റം ആരോപിച്ച് പാലക്കാട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് നഗരത്തിലെ ഒലവക്കോടാണ് സംഭവം. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം ഉണ്ടായത്.

ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രദേശത്തെ ക്ഷേത്രോല്‍സവം കഴിഞ്ഞ് മടങ്ങിയ സംഘമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് വിവരം. റഫീഖിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top