തിരൂരങ്ങാടിയില്‍ ബൈക്ക് മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

തിരൂരങ്ങാടി: തലപ്പാറയില്‍ നിന്ന് കഴിഞ്ഞ മാസം മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പിടികൂടി. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യില്‍ പറമ്പ് മഞ്ജുനാഥിനെ (43) യാണ് പിടികൂടിയത്.

വെന്നിയൂരില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു. പടിക്കല്‍, ചേറൂര്‍ എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച നടത്തിയതിന് പിടിയിലായിരുന്നു.

ഇരുപതോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ എന്‍.മുഹമ്മദ് റഫീഖ്, എ എസ് ഐ വേലായുധന്‍, സിപിഒ മാരായ അനില്‍കുമാര്‍, സതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top