crime

സുബൈര്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

Arrest of accused in Zubair murder case to be recorded today; Crucial evidence was found against the accused in the Srinivasan murder case

ഡേറ്റിങ് ആപ്പിലൂടെ പൈലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയില്‍നിന്ന് 10 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

പൈലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റിലായി. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരിയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും പിടികൂടിയത്. പിടിയിലായ നൈജീരിയന്‍ പൗരന്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ്. ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. യു എസില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി

അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു പിടിയില്‍

പൊന്നാനി ; അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു പൊന്നാനി പൊലീസിന്റെ പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി മണി കുഴികുന്നത്തായില്‍ ബിജു വര്‍ഗീസ് എന്ന ആസിഡ് ബിജു(47)വിനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ എടപ്പാള്‍ പൊല്‍പാക്കരക്കു സമീപമുള്ള വീട്ടില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് പെരുമ്പാവൂരിലേക്ക് ഒളിച്ചുകടക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം, പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ച് അവ വിറ്റ് ആര്‍ഭാടപൂര്‍വ്വമായ ജീവിതം നയിക്കുക എന്നതാണ്

എംഡിഎംഎയുമായി മലപ്പുറത്ത് ജിംനേഷ്യം നടത്തുന്നയാള്‍ പിടിയില്‍

തൃശ്ശൂര്‍;  മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ജിംനേഷ്യം ഉടമയടക്കം മൂന്നപേര്‍ പിടിയില്‍. മലപ്പുറം വട്ടക്കുന്നില്‍ ജിംനേഷ്യം നടത്തുന്ന എടപ്പാള്‍ സ്വദേശികളായ നൗഫല്‍(32), ഷാജഹാന്‍(32), ജസീം(27) എന്നിവരാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. സിഗററ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. തൃശ്ശൂര്‍ പൂന്തോള്‍ ഭാഗത്ത് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മയക്കുമരുന്ന് വില്‍പ്പനക്കായി തൃശ്ശൂരില്‍ എത്തിയതാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. മൂന്നുപേരേയും കോടതി റിമാന്‍ഡ് ചെയ്തു.

പാലക്കാട്ട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

പാലക്കാട് ; പാലക്കാട്ട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് മുന്‍ ശാരീരിക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രണ്ട് കാറുകളിലെത്തിയ അക്രമിസംഘം കാര്‍ കൊണ്ട് ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു. പാലക്കാട് വന്‍ പോലീസ് സാനിധ്യം നിലനില്‍ക്കെയാണ് ഇന്നും അക്രമസംഭവമുണ്ടായിരിക്കുന്നത്. ഇന്നലെത്തെ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍

error: Content is protected !!
Scroll to Top