തൃശൂര്‍ കുന്നംകുളത്തെ കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് കെ സ്വിഫ്റ്റ് ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശി സൈനുദീന്‍, കോട്ടയം സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സൈനുദീന്‍ പിക്ക്അപ് വാനിന്റേയും വിനോദ് കെ സ്വിഫ്റ്റ് ബസിന്റേയും ഡ്രൈവറാണ്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ കുന്ദംകുളം ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ പരസ്വാമിയെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാന്‍ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ക്കൂടി കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.



