നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും; സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.
കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും സിആര്‍പിസി 173(8) പ്രകാരം അന്വേഷണത്തിനു തടസമില്ല. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് വിചാരണ കോടതിയെ അന്വേഷണ സംഘം അറിയിക്കും.

Share news
error: Content is protected !!
Scroll to Top