പാലക്കാട്: കോട്ടായിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു .ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മുകേഷിന്റെ അമ്മയുടെ സഹോദരി പുത്രിയാണ് രേഷ്മ.
നിലവിളി കേട്ട് എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.




