പരപ്പനങ്ങാടി :ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ നെടുവയില്‍ ഉണ്ടായ ഇടിമിന്നലില്‍ വൈദ്യുതി ഉപകരണങ്ങള്‍ അടക്കം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കനത്തഇടിയും മിന്നലും അനുഭവപ്പെട്ടത് .നെടുവ പൂവാതംകുന്നു ഭാഗത്തെ വീടുകള്‍ക്കും വൈദ്യുതി ഉപകരണങ്ങള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത് .
ചുമരുകള്‍ വിണ്ടുകീറി .ആഞ്ചേരി ആലുങ്ങല്‍ ബാലകൃഷ്ണന്‍ നായരുടെ വീടിന്റെ ചുമരുകള്‍ക്കു കേടുപാട് പറ്റി .ഭാഗ്യം കൊണ്ട് മാത്രം വീട്ടിലുള്ളവര്‍ക്കു ആര്‍ക്കും പരിക്കേറ്റില്ല .ടീവി ,ഫ്രിഡ്ജ് ,ഇന്‍വെര്‍ട്ടര്‍ അടക്കമുള്ള വൈദ്യുതി ഉപകരണങ്ങള്‍ പൂര്‍ണമായും കേടായി .പരിസരത്തെ ഒട്ടുമിക്ക വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു



