പരപ്പനങ്ങാടി: കുറുക്കന്റെ കടിയേറ്റ് അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. ചെട്ടിപ്പടി-കോയംകുളം ഭാഗത്തുള്ളവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ആളുകള്‍ക്ക് നേരെ കുറുക്കന്റെ പരാക്രമമുണ്ടായത്.
കരിപ്പാര ഗോപാലന്‍, പൈക്കാട്ട് ഉണ്ണികൃഷ്ണന്‍, പാറക്കല്‍ ബഷീര്‍, അധികാരിമണമ്മന്‍ രാജന്‍, പഴയകത്ത് കുഞ്ഞ, എന്നിവര്‍ക്കാണ് കുറക്കന്റെ
കടിയേറ്റത്. കടിയേറ്റവരില്‍ പലരും വീട്ടുമുറ്റത്ത് നില്‍ക്കവേയാണ് ഓടിയെത്തിയ കുറുക്കന്‍ ഇവരെയെല്ലാം കടിച്ച് പരിക്കേല്‍പ്പിച്ചത്.
സാരമായി പരിക്കേറ്റവരെ ആദ്യം നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.



