അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു പിടിയില്‍

പൊന്നാനി ; അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു പൊന്നാനി പൊലീസിന്റെ പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി മണി കുഴികുന്നത്തായില്‍ ബിജു വര്‍ഗീസ് എന്ന ആസിഡ് ബിജു(47)വിനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാള്‍ എടപ്പാള്‍ പൊല്‍പാക്കരക്കു സമീപമുള്ള വീട്ടില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് പെരുമ്പാവൂരിലേക്ക് ഒളിച്ചുകടക്കുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം, പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ച് അവ വിറ്റ് ആര്‍ഭാടപൂര്‍വ്വമായ ജീവിതം നയിക്കുക എന്നതാണ് ഇയാളുടെ രീതി.

പ്രതിക്കെതിരെ കാപ്പയുള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തുമെന്ന് പൊന്നാനി സിഐ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top