പാലക്കാട്; ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റ് യാത്രയില്‍ നിയന്ത്രണം. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാണ് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 20 വരെയാണ് നിയന്ത്രണം. അഡീഷണല്‍ ഡിസ്ട്രിക് മജിസ്റ്റിട്രേറ്റ് കെ. മണികണ്ഠനാണ് ഉത്തരവിറക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട്
ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലാ എന്നാണ് ഉത്തരവ്




