പാലക്കാട്ട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

പാലക്കാട് ; പാലക്കാട്ട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് മുന്‍ ശാരീരിക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലക്കാട് മേലാമുറിയില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രണ്ട് കാറുകളിലെത്തിയ അക്രമിസംഘം കാര്‍ കൊണ്ട് ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു.

പാലക്കാട് വന്‍ പോലീസ് സാനിധ്യം നിലനില്‍ക്കെയാണ് ഇന്നും അക്രമസംഭവമുണ്ടായിരിക്കുന്നത്. ഇന്നലെത്തെ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ ആര്‍എസ്എസ് നേതാവിനെതിരെ ആക്രമണം ഉണ്ടായരിക്കുന്നത്.

2021 നവംബര്‍ 15ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ടതോടെയാണ് അക്രമപരമ്പരകളുടെ തുടക്കം. മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹൂസൈനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top