ആവശ്യമുള്ള ചേരുവകള്‍:-
പച്ചരിപ്പൊടി – ഒരു ഗ്ലാസ്
വെള്ളം – ഒരു ഗ്ലാസ്
ഉപ്പ് – പാകത്തിന്
തേങ്ങ – ഒന്ന്, ചുരണ്ടിയത്
പഞ്ചസാര – അരക്കപ്പ്
ഏത്തപ്പഴം – ഒന്ന്, നാലായി കീറി ചെറുതായി മുറിച്ചത്
ജീരകം – ഒരു നുള്ള്
ഏലയ്ക്ക – മൂന്ന്, പൊടിച്ചത്
പാകം ചെയ്യുന്ന വിധം:-
വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ചശേഷം പച്ചരിപ്പൊടി ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു വാട്ടിയെടുക്കണം. നോണ്‍സ്റ്റിക് പാന്‍ അടുപ്പത്തു വച്ചു തേങ്ങ ചേര്‍ത്തിളക്കി വെള്ളം വലിഞ്ഞുതുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക.
തുടരെയിളക്കി പഞ്ചസാര ഉരുകി തുടങ്ങുമ്പോള്‍ ഏത്തപ്പഴം, ജീരകം, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കി വരട്ടിയെടുക്കണം.
ഓരോ വാഴയില കീറിലും അല്പം മാവു വീതം വച്ചു വിരലുകള്‍ കൊണ്ടു പരത്തുക. അതില്‍ തേങ്ങ പഴം മിശ്രിതം വച്ചു മടക്കി, ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു വേവിച്ചെടുക്കുക.




