കോഴിക്കോട്: നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു . കൂവ്വത്തോട്ട് പേപ്പച്ചന്‍ മെര്‍ലിന്‍ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ഹാഷ്മി (14) എന്നിവരാണ് മരിച്ചത്.
മരിച്ച ഹൃദ്വിന്റെ സഹോദരി ഹൃദ്യയും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താനായി.
സാബുവിന്റെ വീട്ടില്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




