തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ട വാനില്‍ ബൈക്കിടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മനുവാണ് മരിച്ചത്. തൃപ്പുണിത്തുറ കെഎപി വണ്ണിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.

ഇന്ന് രാവിലെ പാണഞ്ചേരി വളവില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ മനു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടില്‍ നിന്ന് കേരള പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് നിന്ന് തൃശൂരിലേക്ക് മീന്‍ കയറ്റി വരികയായിരുന്ന മിനി ലോറിയിലിടിച്ചാണ് അപകടം. ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് ലോറി നിര്‍ത്തി ടയര്‍ മാറ്റി ഇടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ലോറി ഡ്രൈവര്‍. അപകടത്തില്‍ വാനിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

 

Share news
error: Content is protected !!
Scroll to Top