പാലക്കാട് എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സുബൈര്‍ ആണ് മരിച്ചത്. മരണപ്പെട്ട സുബൈര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. കാറിലെത്തിയ ആറംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തുവെച്ചുതന്നെ സുബൈർ മരണപ്പെട്ടു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ്.
സുബൈറും പിതാവും പള്ളിയിലെ നമസ്കാരത്തിനുശേഷം മടങ്ങുംവഴി ഒരു കാറിലെത്തിയ സംഘം സുബൈറിന് ഇടിച്ചു വീഴ്ത്തുകയും രണ്ടാമത്തെ കാറിലുണ്ടായിരുന്നവർ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
എലപ്പുള്ളി ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധവുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. അതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പ്രാഥമിക നിഗമനം.




