ആവശ്യമായ ചേരുവകൾ:-
കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ നുറുക്കിയത് – ഒരു കിലോ
കുരുമുളകു പൊടി – മൂന്നു ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഗരം മസാല – ഒരു ചെറിയ സ്പൂണ്‍
എണ്ണ – കാല്‍ കപ്പ്
ഇഞ്ചി ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – 15 അല്ലി
സവാള – രണ്ട്, നീളത്തില്‍ ചെറുതായി അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
കോഴിയിറച്ചി പാകത്തിന് ഉപ്പ് ചേര്‍ത്ത് രണ്ടു വിസില്‍ വരുന്നതുവരെ പ്രഷര്‍കുക്കറില്‍ വേവിക്കുക.
തണുത്തതിനുശേഷം അതിലെ വെള്ളം ഊറ്റിയെടുത്ത് മാറ്റിവയ്ക്കുക.
വെള്ളം ഊറ്റിയെടുത്ത ഇറച്ചിയില്‍ കുരുമുളകു പൊടി രണ്ടു ചെറിയ സ്പൂണ്‍, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാല പുരട്ടി ഇരുപതു മിനിറ്റ് വയ്ക്കുക.
ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തു പച്ചമണം മാറുന്നതുവരെ വഴറ്റണം. ഇതിലേക്കു സവാള ചേര്‍ത്തു നന്നായി മൊരിയുന്നതുവരെ വറുക്കുക.
മൊരിഞ്ഞു കഴിയുമ്പോള്‍ മസാല പുരട്ടി വച്ചിരിക്കുന്ന ഇറച്ചി ഇട്ട് പത്തു മിനിറ്റ് വഴറ്റുക.
അതിലേക്ക് നേരത്തെ ഊറ്റിവച്ചിരുന്ന ഇറച്ചി വെന്ത വെള്ളം ഒഴിച്ചു ചെറുതീ യില്‍ വറ്റിച്ചെടുക്കുക.
തീ കെടുത്തിയശേഷം മാറ്റിവച്ചിരുന്ന ഒരു ചെറിയ സ്പൂണ്‍ കുരുമുളകു പൊടിയും മല്ലിയിലയും വിതറി രണ്ടു മിനിറ്റ് മൂടി വേവിക്കുക.
ചൂടോടെ വിളമ്പാം.




