തൃശ്ശൂര്‍; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ജിംനേഷ്യം ഉടമയടക്കം മൂന്നപേര്‍ പിടിയില്‍.
മലപ്പുറം വട്ടക്കുന്നില്‍ ജിംനേഷ്യം നടത്തുന്ന എടപ്പാള്‍ സ്വദേശികളായ നൗഫല്‍(32), ഷാജഹാന്‍(32), ജസീം(27) എന്നിവരാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
സിഗററ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
തൃശ്ശൂര്‍ പൂന്തോള്‍ ഭാഗത്ത് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മയക്കുമരുന്ന് വില്‍പ്പനക്കായി തൃശ്ശൂരില്‍ എത്തിയതാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.
മൂന്നുപേരേയും കോടതി റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




