30 കോടിക്ക് പുറമെ ഓവര്‍ ഡ്രാഫ്റ്റ്; കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ

കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ മുതല്‍ നടക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച 30 കോടിക്ക് പുറമെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനാണ് തീരുമാനം. ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് ആകെ വേണ്ട തുക 97 കോടി രൂപയാണ്.

ബുധനാഴ്ചയോടെ ശമ്പള വിതരണം തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചത്. തുടര്‍ച്ചയായ അവധിദിനങ്ങളെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ തുക എത്താത്തത്.

ശമ്പളം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്.

Share news
error: Content is protected !!
Scroll to Top