കോട്ടയത്ത് ഫ്‌ളാറ്റില്‍ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: ഫ്‌ളാറ്റില്‍ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മുട്ടമ്പലം സ്‌കൈലൈന്‍ എക്സോട്ടിക്കാ ഫ്ലാറ്റിലെ 12ബി വണ്ണില്‍ താമസിക്കുന്ന ജോണ്‍ ടെന്നി കുര്യന്റെയും ശില്‍പ്പയുടെയും മകള്‍ റിയമാത്യു (15)യാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തേകാലോടെ ആണ് സംഭവം. കളത്തിപ്പടി പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റിയ.

ശബ്ദം കേട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സെക്യൂരിട്ടി ജീവനക്കാരാണ് കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അച്ഛന്‍ ജോണ്‍ ടെന്നി കുര്യന്‍ യുഎസിലാണ്. നേരത്തെ യുഎസിലായിരുന്ന ഇവര്‍. നാലുവര്‍ഷമായി പെണ്‍കുട്ടി അമ്മയോടൊപ്പം മുട്ടമ്പലത്തെ ഫ്‌ളാറ്റിലാണ് താമസം. ഒരു സഹോദരിയുണ്ട്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top