ക്ഷേത്ര പറമ്പില്‍ ഉത്സവ കാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്; ക്ഷേത്രക്കമ്മിറ്റിക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: ക്ഷേത്ര പറമ്പില്‍ ഉത്സവ കാലങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഇതോടെ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു.

കാവിലെ വിഷു കൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീംങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടാണ് ക്ഷേത്രത്തിന് പരിസരത്ത് ബോര്‍ഡ് ഉയര്‍ന്നത്. ഏപ്രില്‍ 14 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്ന ഉത്സവ സമയത്താണ് മുസ്സീങ്ങള്‍ക്ക് കാവിനകത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ഷേത്രം ഭാരവാഹികളുടെ വിവേചനപരമായ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

Share news
error: Content is protected !!
Scroll to Top