പരപ്പനങ്ങാടി: പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ പരപ്പനങ്ങാടി കൊടപ്പാളി ഹരിതം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സൗജന്യ തൈ വിതരണം നടത്തി.
പ്രസിഡന്റ് റസാഖ് മുല്ലേപ്പാടിന്റെ അദ്ധ്യക്ഷനായ ചടങ്ങില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.ഉസ്മാന്‍ തൈ വിതരണം ഉത്ഘാടനം ചെയ്തു. മികച്ച രീതിയില്‍ കൃഷി ചെയ്തതിനുള്ള പ്രത്യേക സമ്മാനം അമീര്‍, ഐശ്വര്യ എന്നിവര്‍ക്ക് വൈസ് ചെയര്‍പേഴ്‌സന്‍ ഷെഹര്‍ബാന്‍ സമ്മാനിച്ചു.
പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ, കൗണ്‍സിലര്‍മാരായ സുമിറാണി, ഫൗസിയ മുഹമ്മദ്, നസീമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൃഷി ഓഫീസര്‍ സുമയ്യ പദ്ധതി വിശദീകരിക്കുകയും കൃഷി വകുപ്പ് മന്ത്രി എഴുതി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി മുരളി സ്വാഗതവും ട്രഷറര്‍ ഇമ്പിച്ചിക്കോയ നന്ദി പറഞ്ഞു.




