ആലപ്പുഴയില്‍ മാരകായുധങ്ങളുമായി പിടികൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി പിടികൂടിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിനു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി ആയുധങ്ങളുമായി മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാന്‍ എത്തിയവരാണെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്. സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ […]







