പാലക്കാട് : ജന്‍മദിന ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെണ്‍കുട്ടിയും മരിച്ചു. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), സുബ്രഹ്‌മണ്യം (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജന്‍മദിനമാണെന്ന് പറഞ്ഞ് ബാലസുബ്രഹ്‌മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തുകയായിരുന്നു.



