രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 27 ന് ഓണ്‍ലൈനായാവും യോഗം ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ദില്ലിയിലും മറ്റും കൊവിഡ് കണക്ക് ഉയരുന്ന പശ്ചാലത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം 2,593 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.സജീവ കേസുകള്‍ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

ദില്ലിയില്‍ ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് ദില്ലിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top