അടുത്ത 25 വര്‍ഷത്തില്‍ പുതിയ കശ്മീര്‍; പ്രധാനമന്ത്രി

അടുത്ത 25 വര്‍ഷത്തിനകം പുതിയ ജമ്മു-കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് പ്രധാന മന്ത്രി ഔദ്യോഗിക പരിപാടിക്കായി ജമ്മുകാശ്മീരില്‍ എത്തുന്നത്. കുല്‍ഗാം തുടങ്ങിയ ഇടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് സംസ്ഥാനം. പ്രധാനമന്ത്രി എത്തുന്ന പ്രദേശങ്ങളിലെല്ലാം കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യും. ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.

 

Share news
error: Content is protected !!
Scroll to Top