ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ.രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചാകും വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് രേണു രാജും ശ്രീറാം വെങ്കിട്ടരാമനും സിവില്‍ സര്‍വീസിലേക്ക് തിരിയുന്നത്.

രേണു രാജ് കോട്ടയം സ്വദേശിനിയാണ് തൃശൂര്‍ സബ്കളക്ടറായാണ് ആദ്യനിയമനം. പിന്നീട് ദേവികുളം സബ് കളക്ടറായിരുന്നസമയത്ത് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. നിലവില്‍ ആലപ്പുഴ കളക്ടറാണ്.

ശ്രീറാം ദേവികുളം സബ്കളക്ടറായിരുപ്പോള്‍ എടുത്ത നടപടികള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ 2019 ല്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചവാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത് ഏറെ വിവാദമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top