റംസാന്‍ സ്‌പെഷല്‍ – മുട്ട നിറവ്

ആവശ്യമായ ചേരുവകള്‍

മുട്ട – 4

മൈദ- ഒരുകപ്പ്
സവാള-2
പച്ചമുളക്-3
കറിവേപ്പില- രണ്ട് തണ്ട്
മല്ലിയില- ആവശ്യത്തിന്
ഇഞ്ചി- ചെറിയ കഷണം
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി-ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

തയാറാക്കുന്നവിധം:

മുട്ട പുഴു ങ്ങിമാറ്റിവയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക്‌പൊടിയും ഉപ്പും ചേര്‍ക്കുക.

 

മുട്ട തോടു കളഞ്ഞ് നെടുകെ മുറിച്ച് ഈ ചേരുവയില്‍ യോജിപ്പിച്ച് ഓരോന്നും മൈദ മാവിലും റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയില്‍ വറുത്തുകോരുക.

 

Share news
error: Content is protected !!
Scroll to Top