ഫേസ്ബുക്ക് ഫേക്ക് ഐഡിയിലൂടെ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ഫോട്ടോകളയച്ച യുവാവ് അറസ്റ്റില്‍

താനൂര്‍ :ഫേസ് ബുക്കിലൂടെ വ്യാജ വിലാസവും മറ്റും നല്‍കി പരിചയപെട്ടു മൊബൈല്‍ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ് അറസ്റ്റില്‍.

ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭരത് (19) നെയാണ്താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂര്‍ പോലീസ് പോക്‌സോവകുപ്പും ഐ ടി ആക്റ്റ് വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലി, എസ് സി പി ഒമാരായ സലേഷ്, അമല്‍ എന്നിവരടങ്ങിയ അന്വേഷണ സഘം പ്രതിയെ ആലപ്പുഴ നിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share news
error: Content is protected !!
Scroll to Top