കോഴിക്കോട് : കോവിഡ് കാലത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോക്കല്‍ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറാകത്തതിനെ തുടര്‍ന്ന ദുരിതത്തിലായി മലബാറിലെ യാത്രക്കാര്‍. രാജ്യത്തെ എല്ലായിടത്തും പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കുമ്പോള്‍ മലബാറില്‍ ഇതുവരെ ഒരു പാസഞ്ചര്‍ ട്രെയിന്‍ പോലും പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെട്ട മലബാര്‍ ഭാഗത്ത് തുടങ്ങിയിട്ടില്ല. മലബാറിലെ പ്രധാന നഗരമായ കോഴിക്കോട്ടേക്ക് വടക്കുനിന്നും, തെക്കുനിന്നും ദൈനംദിനം ആയിരക്കണക്കിനാളുകളായിരുന്നു ലോക്കല്‍ ട്രെയിനുകളില്‍ വന്നുകൊണ്ടിരുന്നത്.
രാവിലെ ഒമ്പതരയോടെ കോഴിക്കോട്ടെത്തുന്ന തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ കോഴിക്കോട് പാസഞ്ചര്‍, എന്നിവ പുനാരംഭിക്കാകത്തത് സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ്.
വൈകീട്ട് അഞ്ചര മണി കഴിഞ്ഞാല്‍ തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ഓടിക്കൊണ്ടിരുന്ന ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാസഞ്ചര്‍, എറണാകുളം- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്, തൃശ്ശൂര്‍- കോഴിക്കോട് പാസഞ്ചര്‍ എന്നിവ ഒറ്റയിടിക്ക് നിര്‍ത്തലാക്കിയടെ മറ്റൊരു ട്രെയിനും കോഴിക്കോട്ടേക്ക് ഇല്ലാതായി.
പകല്‍ ഓടുന്ന കോയമ്പത്തൂര്‍ ഫാസറ്റ് പാസഞ്ചറുകള്‍ എക്‌സ്പ്രസ് ആയാണ് ഓടുന്നത്.
പാസഞ്ചര്‍ ട്രെയിനുകള്‍ പുരനാരംഭിക്കുവാന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ആലപ്പുഴ വഴി ഓടുന്ന കായംകുളം എറണാകുളം പാസഞ്ചര്‍ ട്രെയന്‍ ഈ ആഴ്ച തന്നെ പുനരാംഭിക്കും.




