മത്സ്യ വിപണന കേന്ദ്രങ്ങളില്‍ പരക്കെ റെയിഡ്; 1500 കിലോയോളം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493കിലോഗ്രാം കേടായ മത്‌സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന നടന്നത്.

374 സാമ്പിളുകളാണ് ശേഖരിച്ചു. 171 സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു.

പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ആരോഗ്യ മന്ത്രി വീണാജോര്‍ജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി. ആര്‍. വിനോദ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി. ഉണ്ണികൃഷ്ണന്‍ നായര്‍, ജേക്കബ് തോമസ്, പി. ജെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share news
error: Content is protected !!
Scroll to Top