പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശരവണ്‍, ആറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായത്.
സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികള്‍ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തി. എന്നാല്‍, പൊലീസ് പട്രോളിംഗ് ഉണ്ടായതിനാല്‍ ശ്രമം ഉപേക്ഷിച്ചതായും പ്രതികള്‍ മൊഴി നല്‍കി.
സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈര്‍ വധം എന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്. രമേശാണ് സൂബൈര്‍ വധത്തില്‍ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.




