പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ പൂരപ്പുഴ എത്തുന്നതിന് മുന്നെയുള്ള വളവില്‍ വെച്ച് നിയന്ത്രണം വിട്ട ആംബലന്‍സ് സമീപത്തെ പരസ്യ ബോര്‍ഡില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രോഗിയെ ഇറക്കി മടങ്ങുകയായിരുന്ന എറണാകുളത്തും നിന്നും വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

നായകുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top