Section

malabari-logo-mobile

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്: വള്ളിക്കുന്നിലും പരപ്പനങ്ങാടിയിലും തട്ടിപ്പിന് ഇരയായവര്‍ നിരവധി.

HIGHLIGHTS : പരപ്പനങ്ങാടി: യുവാക്കളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലയില്‍ കുടുങ്ങിയത്...

പരപ്പനങ്ങാടി: യുവാക്കളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലയില്‍ കുടുങ്ങിയത് നിരവധി പേര്‍. തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

ആദ്യം പരാതി നല്‍കിയത് വള്ളിക്കുന്ന് കൊടക്കാട് സ്വദേശിയായ കെ.സി മുഹമ്മദ് യാസിര്‍ ആയിരുന്നു. യാസിര്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഫ്രീ ആപ്ലിക്കേഷന്‍ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ നിന്നും കുറച്ച് കാലം മുന്‍പ് 5097 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ നല്‍കിയ നമ്പരില്‍ വായ്പയെടുത്ത പണം മുഴുവന്‍ ഗൂഗിള്‍ പേയില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരാഴ്ച മുന്‍പാണ് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി വീണ്ടും വോയ്‌സ് കാള്‍ വന്നത്. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും 8238895747 നമ്പറില്‍ നിന്നും പണം കിട്ടിയിട്ടില്ല ഉടനെ അയക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം കാളുകള്‍ വന്നതോടെ യുവാവ് വീണ്ടും പ്രതിസന്ധിയില്‍ അകപ്പെട്ടു. ഒന്നിലധികം നമ്പരില്‍ നിന്നും വീണ്ടും പണമാവശ്യപ്പെട്ട് വീണ്ടും വോയ്‌സായും വാട്‌സ് ആപ്പ് മെസേജായും വന്നതോടെയാണ് യുവാവ് ശരിക്കും ട്രാപ്പിലായത്. ഇതോടെ യുവാവിന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ മോര്‍ഫ് ചെയ്ത് ചിത്രമാക്കി ഇയാളുടെ വാട്‌സ്ആപ് കോണ്ടാക്ടുകളിലേക്ക് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തോടെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കിയത്.

sameeksha-malabarinews

നേരത്തെ ലോണ്‍ എടുക്കുന്ന സമയത്ത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നല്‍കിയിരുന്നു. ആ വിവരങ്ങളെല്ലാം ഉപയോഗിച്ചാണ് ഈ സംഘം പിന്നില്‍ കൂടിയതെന്നാണ് യുവാവ് പറയുന്നത്.

” ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ്: 9742781106, 15വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താണ് ഇയാള്‍ രക്ഷപ്പെട്ടത്: ഇത് നിങ്ങളുടെ ബന്ധുവും ആകാം: ഇത് എവിടെയെങ്കിലും കണ്ടാല്‍ താഴെയുള്ള നമ്പറുകളില്‍ വിളിച്ചാല്‍ മതി.” എന്നെഴുതി താഴെ പേരും യുവാവിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയാണ് വാട്ട്‌സ് ആപ്പില്‍ ഒരു നോട്ടീസ് പ്രചരിപ്പിക്കുന്നത്. ഇതേ രീതിയില്‍ പലര്‍ക്കും പല തരത്തിലുള്ള കുട്ടികളെ പീഡിപ്പിച്ചെന്ന് പോലും പറയുന്ന സന്ദേശങ്ങളാണ് ഇവര്‍ അയക്കുന്നത്.

ഒണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിനിരയായ യുവാവിന്റെ ആധാര്‍ കാര്‍ഡ് മോര്‍ഫ് ചെയ്ത ചിത്രത്തോടൊപ്പം പ്രചരിക്കുന്ന വാട്‌സ് ആപ്പ് ടെക്സ്റ്റ് മെസേജ്.

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ‘മാജിക് മണി ‘ ആപ്പില്‍ അരിയല്ലൂര്‍ സ്വദേശിയായ യുവാവ് 3501 രൂപ വായ്പയെടുത്തും ഇതേ രീതിയില്‍ കുടുങ്ങിയിരുന്നു. വായ്പയെടുത്തതിന്റെ നാലാം ദിവസം തന്നെ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വോയ്‌സ് കാള്‍ വന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം 729208698 നമ്പരില്‍ വായ്പയെടുത്ത പണം മുഴുവന്‍ ഗൂഗിള്‍ പേയില്‍ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും 9572874288,9956580930 തുടങ്ങിയ നമ്പരുകളില്‍ നിന്നും പണം കിട്ടിയിട്ടില്ല ഉടനെ അയക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം കാളുകള്‍ വന്നതോടെ യുവാവ് വീണ്ടും ഒരു തവണ കൂടി 3501 രൂപ അയച്ചുകൊടുക്കുകയുമായിരുന്നു. തുടര്‍ന്നും ആവശ്യപ്പെട്ടതനുസരിച്ച് പണം അടക്കാത്തതിന് യുവാവിന്റെ വാട്‌സ് ആപ് ഡി പി ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി ഇയാളുടെ വാട്‌സ്ആപ് കോണ്ടാക്ടു കളിലേക്ക് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തോടെ പ്രചരിപ്പിച്ചതോടെ ഇയാളും പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇത്തരം ലോണ്‍ ആപ്പിന്റെ ചതിയില്‍ കുടുങ്ങിയ പലരും പുറത്ത് അറിയാതിരിക്കാന്‍ പരാതി നല്‍കാത്തവരുമുണ്ട്. യുവാക്കളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി പണം കൈക്കലാക്കി അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യ വരെ എത്തി ക്കുകയാണ് ഈ ഒണ്‍ലൈന്‍ വായ്പാ ആപ്പുകള്‍. ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ ലോബികളെ പിടിക്കാന്‍ പ്രയാസമാണെന്നാണ് പൊലിസ് അറിയിച്ചതെന്നാണ് പരാതി നല്‍കിയവര്‍ പറയുന്നത്.

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!