Section

malabari-logo-mobile

കാട്ടുപോത്തിന്റെ ഇറച്ചി വില്‍പ്പന; വനംവകുപ്പ് കണ്ടെടുത്തു, പ്രതികള്‍ ഒളിവില്‍

HIGHLIGHTS : sale of bison meat; The forest department has recovered and the accused are absconding

കരുവാരക്കുണ്ട്: കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധ നയില്‍ വീട്ടില്‍നിന്ന് 20 കിലോ മാം സം കണ്ടെടുത്തു. കേരളപാന്ത്രയി ലെ ചെമ്മല സുബൈറി (ബാപ്പുട്ടി) ന്റെ വീട്ടില്‍നിന്നാണ് എട്ട് കിലോ വേവിച്ചതും 12 കിലോ ഫ്രിഡ്ഡില്‍ സൂക്ഷിച്ചനിലയിലും ഇറച്ചി കണ്ടെ ത്തിയത്. പ്രതികള്‍ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ചതായാണ് വി വരം.

ശനിയാഴ്ച രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരി ശോധന നടത്തിയത്. മാംസം വേവിക്കാന്‍ ഉപയോഗിച്ച കുക്കര്‍, പാത്രങ്ങള്‍, കത്തികള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തില്‍ ആറോളം പ്രതികളുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള പ്രാഥ മിക വിവരം വനപാലകര്‍ക്ക് ലഭി ച്ചിട്ടുണ്ട്. പ്രതികള്‍ നിരീക്ഷണത്തി ലാണെന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറ ഞ്ഞു. ഇറച്ചി പണംകൊടുത്ത് വാ ങ്ങിയവരെയും പ്രതിചേര്‍ക്കും.

sameeksha-malabarinews

പിടിച്ചെടുത്ത മാംസം മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. ഫോറ സ്റ്റ് റെയിഞ്ചര്‍ പി രാജീവിന്റെ നേതൃ ത്വത്തില്‍ പി എന്‍ സഞ്ജീവന്‍, ബി എഫ്ഒമാരായ എ എന്‍ അഭിലാ ഷ്, വി എ വിനോദ്, ടി സജീവന്‍, കെ അശ്വതി എന്നിവരാണ് അന്വേ ഷകസംഘത്തിലുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!