Section

malabari-logo-mobile

എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഒറ്റക്ക് സാഹസിക യാത്ര നടത്തി താനൂര്‍ സ്വദേശിനി വിനീത

HIGHLIGHTS : താനൂര്‍: ഹിമാലയന്‍ പര്‍വതനിരകളിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് ബേസ്‌ക്യാമ്പും ഒറ്റക്ക് കയറിയിറങ്ങി സന്തോഷത്തോടെ തിരിച്ചെത്തി താനൂര്‍ സ്വദേശിനിയായ യു...

താനൂര്‍: ഹിമാലയന്‍ പര്‍വതനിരകളിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് ബേസ്‌ക്യാമ്പും ഒറ്റക്ക് കയറിയിറങ്ങി സന്തോഷത്തോടെ തിരിച്ചെത്തി താനൂര്‍ സ്വദേശിനിയായ യുവതി. താനൂര്‍ ചന്തപ്പറമ്പില്‍ താമസിക്കുന്ന സുനില്‍ കുമാറിന്റേയും ഉഷയുടേയും മകളായ വിനീതയാണ് 23 ദിവസം നീണ്ടു നിന്ന യാത്രക്ക് ശേഷം കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.

5500 അടി ഉയരത്തിലുള്ള കാല പത്തര്‍ വരെയെത്തി അവിടെ നിന്നും ചോല പാസ് വഴി ഗോക്കിയോ റിവറും കണ്ടായിരുന്നു ഇവരുടെ യാത്ര. എവറസ്റ്റ് മഞ്ഞുമലകള്‍ കീഴടക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ തുനിഞ്ഞിറങ്ങിയപ്പോള്‍ അലിഞ്ഞില്ലാതായത് അപകടം നിറഞ്ഞ മലയിടുക്കുകളും പരിചിതമല്ലാത്ത കാലാവസ്ഥയും ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെയായിരുന്നു.

sameeksha-malabarinews

ചെറുപ്പം മുതലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന വിനീത എം എസ് ഡബ്ല്യു പൂര്‍ത്തിയാക്കിയതിന് ശേഷം വിവിധ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. മാര്‍ച്ച്മാസം അവസാനമാണ് തിരൂരില്‍ നിന്നും ട്രെയിന്‍ കയറിയത്, പിറ്റെ ദിവസം ഉച്ചയോടെ ജാന്‍സി യിലും അവിടെ നിന്നും പുറപ്പെട്ട് പുലര്‍ച്ചെ മൂന്ന് മണിയോടെ ഗോര പൂരിലും , പിന്നീട് രണ്ടു ദിവസം ടൂറിസ്റ്റ് കേന്ദ്രത്തില്‍ തങ്ങി , വീണ്ടും യാത്ര തുടങ്ങി പന്ത്രണ്ട് മണിക്കൂര്‍ ബസ്സ് യാത്ര നടത്തി കാഠ്മണ്ഡുവിലും എത്തി. പിന്നീടുള്ള കാലപത്തറിലേക്കുള്ള യാത്ര അതി സാഹസികമായിരുന്നന്ന് വിനീത പറയുന്നു.

കാഠ്മണ്ഡുവില്‍ വെച്ച് ഭക്ഷണം വലിയൊരു പ്രശ്‌നമായപ്പോഴും ട്രക്കിങ്ങിനിടെ കഠിനമായ തണുപ്പും ആരോഗ്യ പ്രശ്‌നങ്ങളും കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാനായിരുന്നു തീരുമാനം.

കുറഞ്ഞ കാലത്തെ സൈക്ലിങ് പരിശീലനത്തിന്റെ മാത്രം ബലത്തിലാണ് വിനീത് ഈ സാഹസിക യാത്രക്കൊരുങ്ങിയത്. യാത്രക്ക് മുന്നേ ഇത്തരം യാത്രകളില്‍ മുന്‍പരിചയമുള്ള കാസര്‍കോട്ടുകാരനായ ദീപേഷിന്റേയും പുത്തനത്താണിക്കാരനായ റമീസിന്റേയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും യാത്രയുടെ റൂട്ടും അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കിയെടുക്കാനും ശ്രദ്ധിച്ചിരുന്നു. ആകെ 23 ദിവസം നീണ്ടു നിന്ന യാത്രയില്‍ 11 ദിവസവും ട്രക്കിങ്ങില്‍ തന്നെയായിരുന്നു.
കാലപത്തറില്‍ വെച്ച് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്തിയ മറ്റൊരു ഗ്രൂപ്പിനൊപ്പം വന്ന നേപ്പാളുകാരനായ ഗൈഡ് ദയൂലവിനോടും കഠിനമായ തണുപ്പില്‍ ആവശ്യമായ വൈദ്യസഹായം നല്‍കിയ തായ്‌ലന്റുകാരിയായ ഡോക്ടറോടുമുള്ള കടപ്പാടുകള്‍ ഓര്‍മയില്‍ വെക്കുന്ന വിനീതയുടെ ഇനിയുള്ള ആഗ്രഹവും അവസരം കിട്ടിയാല്‍ പുതിയ ഉയരങ്ങളും ദൂരങ്ങളും താണ്ടണമെന്നുള്ളത് തന്നെയാണ്. സഹോദരന്‍ വിവേക് ആണ് ,

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!