Section

malabari-logo-mobile

ആലപ്പുഴയില്‍ മാരകായുധങ്ങളുമായി പിടികൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

HIGHLIGHTS : ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി പിടികൂടിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിനു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ...

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി പിടികൂടിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിനു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി ആയുധങ്ങളുമായി മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാന്‍ എത്തിയവരാണെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്.

sameeksha-malabarinews

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്.

സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് മാരകായുധങ്ങള കണ്ടെത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി നാട്ടുകാര്‍ ആരോപിച്ചു. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!