കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല രമാവതി (55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജനാണ് (64) ഭാര്യ രമയെ കൊന്ന ശേഷം തൂങ്ങിമരിച്ചത്.
രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം ഉണ്ടായത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ വഴിയില്‍ പതുങ്ങിയിരുന്ന് ആക്രമിച്ചെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




