എടരിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

താനാളൂര്‍ : ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവിന് ദാരുണ അന്ത്യം.എടരിക്കോട് മമ്മാലിപ്പടിയില്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം .ഒഴൂര്‍ ഓമച്ചപ്പുഴ ഊരോത്തിയില്‍ മുഹമ്മദ് റഷീദിന്റെ മകന്‍ മുഹമ്മദ് നിബ്രാസുല്‍ ഹഖ് (21) ആണ് മരിച്ചത് .

കുറുകയിലുള്ള മാതാവിന്റെ വീട്ടിലേക്ക് നോമ്പ് തുറന്ന ശേഷം ഒഴൂരില്‍ നിന്നുമുള്ള യാത്രക്കിടയിലാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. തുടര്‍ന്ന് ബൈക്ക് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു . കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ബി.എസ്.സി വിദ്യാര്‍ത്ഥിയാണ് .

സഹോദരങ്ങള്‍:മുഹമ്മദ് സര്‍ഫറാസ് ,മുഹമ്മദ് മുബഷിര്‍ മാതാവ്: തസ്ലീമ .ഓമച്ചപ്പുഴ താഴെ പള്ളി ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു .

 

Share news
error: Content is protected !!
Scroll to Top